നഗ്നത പകർത്താൻ ആരാധകന്റെ ശ്രമം; വേദിവിട്ട് ഗായിക ഷാക്കിറ

Shakira fan try to record nudity

വക്കാ വക്കാ എന്ന 2010 ഫിഫാ വേൾഡ് കപ്പിന്റെ ഗാനം ലോകത്തെല്ലാവരും ഏറ്റെടുത്തതാണ്. ആ ഒരൊറ്റ ഗാനം മതി ഒരു സംഗീതാസ്വാദകന് കൊളംബിയൻ ഗായികയായ ഷാക്കിറയെ തിരിച്ചറിയാൻ. ഇപ്പോൾ ഗായികക്ക് നേരിട്ട ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ലിവ് മിയാമി നൈറ്റ് ക്ലബിൽ പുതിയ ​ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്ന ഷാക്കിറയുടെ വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകൻ ശ്രമിച്ചു. വീണ്ടും വീണ്ടും മോശം പെരുമാറ്റം ആരാധകനിൽ നിന്നുണ്ടായപ്പോൾ സം​ഗീത പരിപാടി പാതിയിൽ നിർത്തി ഷാക്കിറ വേദിവിട്ടിറങ്ങി.

Also Read: കാത്തിരിപ്പിന് വിരാമം; ഇനി മിസ്റ്റർ ആൻഡ് മിസ്സിസ് അദു – സിദ്ധു..! താരവിവാഹം ഏറ്റെടുത്ത് ആരാധകർ

ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ധരിച്ചാണ് സംഗീത പരിപാടിക്ക് ഷാക്കിറ എത്തിയത്. വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തതിന് ശേഷം അവർ നൃത്തം തുടർന്നു. വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ​ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News