ജനാധിപത്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

ബഹുസ്വരത ജനാധിപത്യത്തിന്റെ ജനാധിപത്യത്തിന്റെ അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അധികാര കേന്ദ്രങ്ങളില്‍ നിന്ന് എല്ലാം ഒറ്റനിറമാക്കാനുള്ള ശ്രമം ഭീകരമാണെന്നും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു എഴുതിയ ‘ ഒറ്റ നിറമുള്ള മഴവില്ല് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ALSO READ:ഒക്ടോബര്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

പുസ്തകത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ശീര്‍ഷകമാണ് ഒറ്റനിറമുള്ള മഴവില്ലെന്നും രാജ്യത്തെ ഒറ്റനിറമാക്കാനുള്ള ശ്രമം രാജ്യത്തോട് ചെയ്യുന്ന അനീതിയാണെന്നും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ജോര്‍ജ് ഓണക്കൂര്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബി.പി മുരളി, ഡോ.എം.എ സിദ്ദിഖ്, പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, പാര്‍വതി ദേവി, ഷിനിലാല്‍, പേരയം ശശി തുടങ്ങിയവര്‍ പങ്കെടുത്തു. വി.കെ. മധു മറുമൊഴി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News