കോഴിക്കോട് സി പി ഐ എം സെമിനാറില്‍ താന്‍ പങ്കെടുക്കാത്തത് സംബന്ധിച്ച വിവാദങ്ങള്‍ സെമിനാറിനെ കളങ്കപ്പെടുത്താനുള്ള പ്രചാരണമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്‌ഐ സ്‌നേഹവീട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകവേയായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതികരണം.
സെമിനാറില്‍ താന്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചത് വാര്‍ത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും പറഞ്ഞു. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകര്‍ പ്രഖ്യാപിച്ചതാണ്. താന്‍ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? സെമിനാറിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഇദ്ദേഹം തുറന്നടിച്ചു.ഒരുമാസം മുമ്പ് തന്നെ ‘ജൂലായ് 15, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഡി വൈ എഫ് ഐ പരിപാടിയില്‍ പങ്കെടുക്കുമെന്ന് താൻ ഏറ്റിരുന്നു.
ALSO READ: സി പി ഐ എം സെമിനാറില്‍ ഏക സിവില്‍ കോഡിനെതിരെ ആഞ്ഞടിച്ച് മത സാമുദായിക രാഷ്ട്രീയ നേതാക്കള്‍
ഇന്നലെ വരെ താൻ 14 ദിവസത്തെ ആയുര്‍വേദ ചികിത്സയിലായിരുന്നു. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ ഇന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ സഖാക്കള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നാലുള്ള വിഷമം ഓര്‍ത്താണ് ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. പരാതി ഉണ്ടായിട്ടല്ല ഞാന്‍ ഇതൊന്നും പറയുന്നതെന്നും ഇതാണ് ചിലര്‍ വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് ഇപി ജയരാജൻ വ്യക്തമാക്കിയത്.
കോഴിക്കോട് നടക്കുന്ന സി പി എം സെമിനാര്‍ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തെ ഗൗരവമായി ബാധിക്കുന്ന വിഷയമാണെന്നും ഇ പി കൂട്ടിച്ചേർത്തു. ഏക വ്യക്തി നിയമം ഇന്ത്യയിലെ മുഖ്യ പ്രശ്‌നമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇഎംഎസിനെ അപമാനിക്കാന്‍ ശ്രമം നടന്നുവെന്നും മധ്യപ്രദേശില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ALSO READ: ഐക്യത്തോടെ പ്രതിരോധം; ഏക സിവില്‍ കോഡിനെതിരായി ജനകീയ ദേശീയ സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here