മകളെ വിവാഹം ചെയ്ത് നല്‍കാന്‍ വിസമ്മതം; പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ പെരിങ്ങോത്താണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

also read :മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു, പാർപ്പിട ആവശ്യത്തിനുള്ള അനുമതിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം

കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തുടര്‍ന്ന് രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.പ്രതി ഒളിവിലാണ്.ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

also read :ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News