ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം പുതുപ്പള്ളിയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വീടിനകത്തെ തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ നാടോടി സ്ത്രീകൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനായി ശ്രമിച്ചത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. നാടോടി സ്ത്രീകൾ സംഭവത്തിന് ഒരാഴ്ച മുൻപും വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ALSO READ: പഠനമാണ് ജോര്‍ജുകുട്ടിയ്ക്ക് ലഹരി.. സ്വാധീനം നഷ്ടപ്പെട്ട ഇടതുകൈയുമായി 70 വയസ്സിനുള്ളില്‍ 20 മാസ്റ്റേഴ്‌സ് ബിരുദം നേടി ഇതാ, ഒരപൂര്‍വ വിദ്യാര്‍ഥി

കുഞ്ഞിനെ കടത്തിക്കൊണ്ടു പോകാൻ തക്കം പാർത്തിരുന്ന ഇവർ അവസരം ലഭിച്ചപ്പോൾ വീടിനകത്ത് കയറി കുഞ്ഞിനെ കൈക്കലാക്കുകയും ഷാളിൽ പുതച്ചുകൊണ്ട് പുറത്തേക്കിറങ്ങുകയുമായിരുന്നു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട കുഞ്ഞിന്റെ അമ്മ ഇവർക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുടുംബത്തിന്റെ പരാതിയിൽ മൂന്നു നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News