മുനമ്പത്ത് ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ബംഗാൾ സ്വദേശി പിടിയിൽ

ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മറ്റൊരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം മിനി ഹാർബറിനു സമീപമാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

പശ്ചിമബംഗാൾ ഗണേഷ്പൂർ സ്വദേശി ഉദ്ധവ് ദാസിനെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം മിനി ഹാർബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളായ ശംഭു സർക്കാർ (26) , അയൻ ഷേക്ക് (24) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

Also Read: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

നേരത്തെ കൽക്കത്തയിൽ വച്ച് പ്രതിയെയും മാതാവാവിനെയും ഇരുവരും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു. തൊഴിലന്വേഷിച്ച് ആദ്യം ഉദ്ധവും പിന്നീട് ശംഭുവും അയനും മുനമ്പത്തെത്തി. ഇവിടെ വച്ചും ഇരുവരും ചേർന്ന് ഉദ്ധവിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രതിയുടെ മൊഴി. കുത്തേറ്റ് അവശരായി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ രണ്ട് പേരെയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ശംഭു സർക്കാരിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തോളിന് കുത്തേറ്റ അയൻ ഷേയ്ക്കിന്‍റെ പരുക്ക് ഗുരുതരമല്ല. മുനമ്പം ഇൻസ്പെക്റ്റർ എം.വിശ്വംഭരന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്.

Also Read: പോക്‌സോ കേസ്; രണ്ടാനച്ഛനായ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News