സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; സംഭവം തിരുവല്ലയില്‍

തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം.

ALSO READ: സൂപ്പർ ഹ്യൂമൻസിനെ സൃഷ്ടിക്കാൻ പോകുന്നോ; ഭ്രൂണങ്ങളുടെ ഐക്യു പരിശോധനയുമായി യുഎസ് കമ്പനി: വൻ വിമർശനം

കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയില്‍ ലക്ഷ്മി വിലാസത്തില്‍ അശോക് കുമാറാണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിന്റിംഗ് നടത്തിയിരുന്ന യുവാക്കള്‍ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News