തൃശൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു; പിൻസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം

തൃശൂർ ചെമ്പുക്കാവ് ഗാന്ധിനഗറിൽ ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു. വാഹനത്തിന്റെ പുറകിലെ സീറ്റിൽ ഡ്രൈവറെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരിങ്ങാവ് സ്വദേശി പ്രമോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഒരാൾ മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പ്രമോദ് തന്നെയാണ് മരിച്ചത് എന്നാണ് സൂചന.

Also Read; പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു; കണ്ടെത്തിയത് രാജസ്ഥാനിൽ നിന്ന്

ആത്മഹത്യ ചെയ്തതാകാം എന്നും സംശയിക്കുന്നുണ്ട്. പെട്രോൾ കാനുമായി ഒരാളെ ഇവിടെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു റോഡരികിൽ നിർത്തി ഇട്ടിരുന്ന വാഹനം കത്തുന്നതായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധിച്ച ശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.

Also Read; ഓടുന്ന ബസിൽ ദളിത് യുവതിക്ക് ക്രൂരപീഡനം; സംഭവം ഉത്തർപ്രദേശിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News