നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച് നേപ്പാളിലെ ജുംല ജില്ലയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം വൈകീട്ട് 3.59 നാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച് ഡിസംബർ 20ന് രാവിലെ 10.29നും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ജുംലയിൽ നിന്നും 62 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഈ ഭൂചലനത്തിൻ്റെ തുടർചലനങ്ങളെന്നോണം ജുംല, ദിപായൽ, ദൈലേഖ്, ബീരേന്ദ്രനഗർ, ദാദൽദുര എന്നിവിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ALSO READ: ഗാസയിലേക്ക് സഹായം എത്തിക്കുന്ന യുഎൻ അഭയാർഥി ഏജൻസിക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിച്ച് സ്വീഡൻ
ഏതാനും വർഷങ്ങളായി നേപ്പാളിൽ ഗുരുതര ഭൂകമ്പങ്ങളാണ് അനുഭവപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നേപ്പാളിലെ 150 ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറൻ നേപ്പാളിലെ ജാർകോട്ട്, രുക്കും ജില്ലകളിൽ വൻ നാശമായിരുന്നു ഈ ഭൂകമ്പം വിതച്ചത്. ഭീകരമായ തോതിൽ നാശനഷ്ടവും ഒട്ടേറെ വീടുകൾ തകരുകയും ചെയ്തു. നിരവധി വീടുകൾക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here