ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു.കരോട്ട് പറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികള്‍ക്ക് പരുക്കേറ്റു.ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവ വെളിയത്തുനാട് വെള്ളാംഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.ആല്‍മരച്ചുവട്ടില്‍ കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു.ശക്തമായ കാറ്റിലാണ് മരച്ചില്ല ഒടിഞ്ഞുവീണത്.8 കുട്ടികളാണ് മരച്ചുവട്ടില്‍ കളിച്ചിരുന്നത്.ഇതില്‍ മൂന്ന് പേര്‍ ചില്ലയ്ക്കടിയില്‍പ്പെടുകയായിരുന്നു.മൂവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അഭിനവ്കൃഷ്ണയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കരോട്ട് പറമ്പില്‍ രാജേഷിന്റെയും ലിന്‍ഷയുടെയും മകനായ അഭിനവ് തോട്ടയ്ക്കാട്ടുകര ഹോളി ഹോസ്റ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Also Read: വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

അതേ സമയം പരുക്കേറ്റ മറ്റ് കുട്ടികളായ സച്ചിന്‍ കെ എസ്,ആദി ദേവ് എന്നിവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. അപകടം നടന്ന ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News