‘നിങ്ങൾ സംഭാവന ചെയ്ത ശൗചാലയങ്ങളെല്ലാം നശിച്ചിരിക്കുന്നു’; വോട്ടെടുപ്പിനിടെ ബോളിവുഡ് താരം അക്ഷയ്കുമാറിനോട് പരാതി പറഞ്ഞ് വയോധികൻ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് നടൻ അക്ഷയ്കുമാറിനോട് പരാതിയുമായെത്തി വയോധികൻ. ശിവസേനാ നേതാവ് ആദിത്യ താക്കറെയുമായി ചേര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജുഹു, വെര്‍സോവ ബീച്ചുകളില്‍ നടന്‍ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നായിരുന്നു വയോധികൻ്റെ പരാതി. അപ്രതീക്ഷിതമായി പരാതിയുമായെത്തിയ ആളെക്കണ്ട് ആദ്യമൊന്നമ്പരന്ന അക്ഷയ്കുമാർ പിന്നീട് വിഷയം ബ്രിഹന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പറേഷൻ്റെ (ബിഎംസി) ശ്രദ്ധയില്‍പ്പെടുത്താമെന്ന് മറുപടി നല്‍കി.

ALSO READ: ജാര്‍ഖണ്ഡിൽ അട്ടിമറി, മഹാരാഷ്ട്രയിൽ തുടർഭരണം; ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍

2018 ല്‍ പത്ത് ലക്ഷം രൂപ മുടക്കിയായിരുന്നു ശൗചാലയങ്ങള്‍ സ്ഥാപിച്ചത്. തെരഞ്ഞെടുപ്പിനിടെ അക്ഷയ് കുമാറിനെ കണ്ട വയോധികൻ ശൌചാലയത്തിൻ്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വിശദീകരിക്കുകയും ബ്രിഹന്‍ മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ശൗചാലയങ്ങള്‍ പരിപാലിക്കുന്നില്ലെന്ന് നടനോട് പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു തൻ്റെ കര്‍ത്തവ്യമെന്നും അതോടെ തൻ്റെ ഭാഗം കഴിഞ്ഞു എന്നുമായിരുന്നു അക്ഷയ് കുമാര്‍ വയോധികനോട് പറഞ്ഞത്. തുടർന്ന് വിഷയം ബിഎംസിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News