തൃശൂര്‍ ചേലക്കരയില്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങി മരിച്ചു. ധര്‍മ്മപുരി പളയൂര്‍ സ്വദേശി 70 വയസുള്ള ധനപാലന്‍(70) ആണ് ചേലക്കര ടൗണിനു സമീപം ഭൂതംക്കോട്ട് കുളത്തില്‍ മുങ്ങി മരിച്ചത്.
Also Read: 35 കോടിയുടെ തിമിംഗല ഛര്‍ദിയുമായി 6 മലയാളികള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍
കുളത്തിനു സമീപം പടിയില്‍ ചെരുപ്പും, തുണികളും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരവും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 11 വര്‍ഷമായി ചേലക്കരയില്‍ കച്ചവടം നടത്തി വരികയായിരുന്നു ഇയാള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here