ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ദേശമംഗലത്ത് ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകരയിൽ താമസിക്കുന്ന ഒറ്റപ്പാലം തെക്കേകര സ്വദേശി 74 വയസ്സുള്ള ഉണ്ണി കൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Also read:വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടന്ന് കടുവ കൂട്ടം; ദൃശ്യങ്ങൾ പകർത്തി യാത്രികർ

ചങ്ങണാംകുന്ന് തടയണയിൽ നിന്നും പത്തു മീറ്ററോളം താഴെയായി കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച വൈകീട്ട് ചെറുതുരുത്തി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി നാട്ടുകാർ കണ്ടിരുന്നു. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൊർണൂരിൽ നിന്നും അഗ്‌നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News