പദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് വച്ച് വയോധികനെ കാണാതായി; വേഷം വെള്ള മുണ്ടും തോർത്തും

പാലക്കാട് നെന്മാറ വിത്തനശ്ശേരി മുല്ലക്കൽ തെക്കേവീട്ടിൽ രാമനാഥൻ എന്ന വയോധികനെ കാണ്മാനില്ല. 65 വയസാണ് പ്രായം. സംസാരിക്കാൻ അല്പം ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിയാണ്. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനിടയ്ക്ക് 14 – 05 -2024 ന് രാത്രി 9 മണിക്ക് കാണാതായിരിക്കുന്നത്.

Also read:സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം

കാണാതാവുന്ന സമയത്ത് വെള്ള മുണ്ടും തോർത്തുമാണ് ധരിച്ചിരുന്നത്. ഉദ്ദേശം 170 സെന്റിമീറ്റർ ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരവുമാണ് പ്രകൃതം. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലോ 8592809965 എന്ന നമ്പറിലോ അറിയിക്കുക.

Also read:ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ സമരം അവസാനിപ്പിച്ചു; ‘സർക്കുലർ പിൻവലിക്കില്ല, H പഴയത് പോലെ നടത്തു’മെന്ന് ഗതാഗത മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News