കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി

കോഴിക്കോട് കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വെള്ളിയാഴ്ച രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോളാണ് ഇവരെ കണ്ടെത്തിയത്. കമലാക്ഷിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ‘ആകാശപാത അല്ലെങ്കില്‍ തുരങ്കപാത; കേരളത്തിന് സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യം’: ഇ ശ്രീധരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News