നെന്മാറയിൽ ഓടികൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് കത്തി നശിച്ചു

പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം.

Also Read: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Also Read: ലാപ്ടോപ് ഇറക്കുമതിയിൽ നിയന്ത്രണം; കൈവശം വയ്ക്കാവുന്നത് ഒന്ന് മാത്രം ; അധിക യൂണിറ്റിന് കസ്റ്റംസ് ഡ്യൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News