മലപ്പുറം പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു.
ഇന്നലെ രാത്രി 12.30 നാണ് സംഭവം.നേർച്ചയുടെ സമാപനദിവസമായിരുന്നു ഇന്നലെ. ഇതിനിടെയാണ് ആന ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
ALSO READ; കമൻ്റിട്ടവരൊക്കെ കുടുങ്ങും! ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായത്. സംഭവത്തിൽ പരുക്ക് പറ്റിയവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം ആന തൂക്കിയെറിഞ്ഞയാളുടെ നില ഗുരുതരമാണെന്നാണ് വിവിരം. പുലർച്ചെ 2.15 ഓടെ ഇടഞ്ഞ ആനയെ തളച്ചത്.
ENGLISH NEWS SUMMARY: An elephant attack in Puthiyangadi in Malappuram. A fallen elephant hanged a man.The incident happened at 12.30 last night.Many people have been injured in the stampede following the elephant attack.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here