തിരുവനന്തപുരം കോട്ടൂരിൽ ആനകളുടെ പുനരധിവാസ കേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എകെ ശശീന്ദ്രന്‍ നിർവഹിച്ചു. വനാധിഷ്ഠിത പദ്ധതികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
2017 – 18 ബജറ്റിൽ ഉൾപ്പെടുത്തി 105 കോടി രൂപയാണ് ആനകളുടെ പുനരധിവാസ കേന്ദ്രത്തിന് വകയിരുത്തിയത്. 176 ഹെക്ടർ വനപ്രദേശത്താണ് പദ്ധതി നടപ്പിലാക്കിയത്. 50 ആനകളെ വരെ പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 15 ആനകളാണ് ഈ കേന്ദ്രത്തിലുള്ളത്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
കുറ്റിച്ചൽ വിതുര പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്, കിടങ്ങുകൾ തുടങ്ങിയവ നിർമിച്ച് വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരികയാണ്. വിതുരയിൽ ഒരു കിലോമീറ്റർ ഓളം സോളാർ ഫെൻസിങ് ഇതിനോടകം പൂർത്തീകരിച്ചു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ക്രിയാത്മക സമീപനമാണ് സർക്കാർ ഇതുവരെ സ്വീകരിച്ചു വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here