ശരീരമാസകലം കടിയേറ്റ പാടുകൾ; പതിനൊന്നു വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി

പതിനൊന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തി . മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായ നിലയിലായിരുന്നു പെൺകുട്ടി.

ശരീരമാസകലം രക്തവും കടിയേറ്റ പാടുകളുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തെന്നും പ്രതികളിലൊരാൾ ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: കൊച്ചി ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന മൈഹാറിലെ ക്ഷേത്രത്തിന് സമീപമുള്ള വനത്തിലാണ് വെള്ളിയാഴ്ച പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാട്. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. സംഭവത്തിൽ അറസ്റ്റ്  ചെയ്ത പ്രതികളെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ വൈദ്യപരിശോധന നടത്തി. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി രേവ മെഡിക്കൽ കോളജിലേക്കു മാറ്റുമെന്നും പൊലീസ് പറഞ്ഞു.

ALSO READ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

വ്യാഴാഴ്ചയായിരുന്നു പെൺകുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിക്കുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. വീട്ടുകാർ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നു മൈഹാറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ആശുപത്രിയിലേക്ക് എത്തി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും പെണ്‍കുട്ടിക്കു സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News