‘വന്യജീവി ആക്രമണം; ഫോറസ്റ്റ് വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കും’: മന്ത്രി എ കെ ശശീന്ദ്രൻ

a k saseendran

കേരളത്തിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയാൻ ഫോറസ്റ്റ് വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെതിരെ കടന്നാക്രമണം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പല മരണങ്ങളും കാട്ടിലുള്ളിലാണ് സംഭവിക്കുന്നത്, അതു പോലും ആഘോഷിക്കപ്പെടുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സർക്കാരിൻ്റെ അഭിപ്രായം, പിടിവാശയില്ല. ഭേദഗതി വേണ്ടെന്ന് മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാല്‍ പിൻവലിക്കും. വന നിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥം എന്നും മന്ത്രി പറഞ്ഞു. കേരള കോൺഗ്രസിൻ്റെ ആശങ്ക മുഖ്യ മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അവരുടെ ആശങ്ക പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കും എന്നും മാതൃ കൂട്ടിച്ചേർത്തു.

Also read: പെരിയ കേസ്; വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താനായി: എം വി ജയരാജന്‍

നിയമസഭയിലെ ഇനി ചർച്ച നടക്കു. അല്ലെങ്കിൽ ബിൽ പൂർണമായി പിൻവലിക്കേണ്ടി വരും. രു പിടിവാശിയും ബില്ലിൽ ഇല്ല. കർഷക സംഘടനകൾ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കരുത്. ചില പ്രത്യേക കേന്ദ്രങ്ങളിൽ തുടർച്ചയായി വന്യ ജീവി ആക്രമണം തുടരുന്നു. വയനാട് കബനി നദി മുറിച്ചു കടക്കവെയാണ് യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ആദിവാസി യുവാവ് എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News