തഹസിൽദാരുടെ ചേംബറിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ; കർണാടകയിൽ സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്

death

കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബെല​ഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽ​ദാർ ഓഫീസിലാണ് സംഭവമുണ്ടായത്. സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണ(35)യെയാണ് ചേംബറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും, മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Also Read; തെരഞ്ഞെടുപ്പിനായി പണം? പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ റെയ്ഡ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു തഹസിൽദാറുടെ ചേംബറിനുള്ളിൽ ഒരാൾ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തെത്തുകയും ചെയ്തു. നീളമുള്ള തുണി ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിയിരുന്നതെന്നും, ഇത്തരമൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയ കാരണം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Also Read; യുപിഎ കാലത്ത് രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചു, വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തകം

രുദ്രണ്ണയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഫോറൻസിക് വിദ​ഗ്ധരും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തും.

News summary; An employee was found dead in the Tehsildar’s chamber in Karnataka

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News