പത്തനംതിട്ടയിൽ സ്കൂളിൽ ആക്രമണം നടത്തിയ പൂർവ്വവിദ്യാർത്ഥിക്ക് ഒരുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന്, ക്ലാസ്‌മുറിയും മറ്റും അടിച്ചുതകർത്ത കേസിലാണ് മുൻ വിദ്യാർഥിക്ക് ശിക്ഷ വിധിച്ചത്. കലഞ്ഞൂർ സ്വദേശി പ്രവീണിനെ (20) ആണ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മജിസ്‌ട്രേറ്റ് കാർത്തിക പ്രസാദാണ് വിധി പറഞ്ഞത്. 2023 നവംബർ 24-ന് പുലർച്ചെ 1.30-നാണ് സ്കൂളിലെത്തിയ ഇയാൾ ക്ലാസ്‌മുറിയിലെയും എൻസിസി, എൻഎസ്എസ് ഓഫീസുകളുടെയും ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്കൂളിന് സമീപമുള്ള ബേക്കറിയിലെ സിസിടിവികളും കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും ഇയാൾ അടിച്ചുതകർത്തു. കൂടൽ പൊലീസ് സ്ഥലത്തെത്തിയശേഷം വളരെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്.
Also Read; ‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here