തൃശൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

തൃശൂര്‍ പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിന് നേരെയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം സ്ഫോടകവസ്തു എറിഞ്ഞത്.

ALSO READ:‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു വീടിന് മുന്‍വശത്തു വീണ് പൊട്ടിത്തെറിച്ചു. ബിജുവിന്റെ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ നാല് പെണ്‍മക്കളുമാണ് വീട്ടിലുള്ളത്. വീട്ടില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ALSO READ:മൊബൈലിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ കത്തി വീശി ഗുണ്ടായിസം കാട്ടി യുവാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News