ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേരുന്നത്. ഇന്ത്യ മുന്നണിയുടെ കൺവീനറെ നിശ്ചയിക്കുന്ന കാര്യത്തിൽ യോഗത്തിൽ ചർച്ച നടക്കും.
ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുന്നത്. പാറ്റ്നയും ബാംഗ്ലൂരുവിലും യോഗം നടന്നിരുന്നു. അതിന് ശേഷമാണ് മുംബൈയിൽ രണ്ട് ദിവസങ്ങളിലായി യോഗം ചേരുന്നത്.
മുന്നണിക്ക് കൺവീനർ വേണോ അതോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വേണോ എന്നുള്ള കാര്യത്തിൽ തീരുമാനം ഉണ്ടാവും.
also read:ഡിമാൻഡ് കുറഞ്ഞ വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചു
മല്ലികാർജ്ജുൻ ഖർഗെ കൺവീനർ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. അതേസമയം, നിതീഷ് കുമാർ കൺവീനറാകുന്നതിനെ പിന്തുണച്ച് കോൺഗ്രസും മമതയും രംഗത്തുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രതിഷേധ പരിപാടികൾ നടത്തുന്നതും യോഗത്തിൽ ചർച്ച ആകും. ഇന്ത്യ മുന്നണി യോഗം ചേരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യവും യോഗം ചേരും.
also read:തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു
അജിത് പവാർ നേതൃത്വം നൽകുന്ന എൻ സി പി ,എൻ ഡി എ യുടെ ഭാഗമായ ശേഷം ആദ്യമായാണ് മഹാരാഷ്ട്രയിൽ എൻ ഡി എയോഗം ചേരുന്നത്. വെള്ളിയാഴ്ച്ചത്തെ എൻ ഡി എ യോഗത്തിൽ ഘടകകക്ഷികളുടെ പരസ്പര സഹകരണം , നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങൾ ചർച്ചയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here