തടാകം നിറയെ ആക്രമണകാരികളായ നീല ഞണ്ടുകൾ; പൊറുതിമുട്ടി ഇറ്റലി

ഇറ്റലിയിലെ തടാകങ്ങളിൽ ബ്ലൂ ക്രാബ് ഇനത്തിൽപ്പെട്ട ഞണ്ടുകളുടെ വർധനവ് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു. ഇറ്റലിയിലെ തടാകങ്ങളിലും ജലാശയങ്ങളിലുമെല്ലാം ഇവ വൻതോതിൽ പെരുകിയിരിക്കുന്ന സാഹചര്യമാണ്. ആക്രമണകാരികളായ ഞണ്ടുകൾ  ഇറ്റലിയിലെ സമുദ്ര ആവാസ വ്യവസ്ഥയെ തകർക്കും എന്ന നില വന്നതോടെ അവയെ ഇല്ലായ്മ ചെയ്യാനായി ബജറ്റിൽ നിന്നും 26 കോടി രൂപ (2.9 മില്യൻ യൂറോ) ഇറ്റാലിയൻ ഭരണകൂടം നീക്കിവച്ചു. കക്കകളുടെ ഉദ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയുടെ ഉത്പാദനമേഖലയെ തന്നെ നാശമാക്കാൻ തക്ക ശക്തരാണ് ഈ ഞണ്ടുകൾ.

also read :സിംഹത്തിന്റെ വായില്‍ വിരലിട്ട യുവാവിന് സംഭവിച്ചത്; വീഡിയോ വൈറൽ

നീല, ഒലിവ് ഗ്രീൻ എന്നീ നിറങ്ങളിലുള്ള പുറം തോടുകളാണ് ഈ ഞണ്ടുകൾക്ക് ഉള്ളത്. നാലുവർഷത്തിനടുത്താണ് ആയുർദൈർഘ്യം. എത്ര ശ്രമിച്ചാലും പൂർണമായി ഇവയെ നീക്കം ചെയ്യാവുന്ന സാഹചര്യമല്ല നിലവിൽ ഇറ്റലിയിലുള്ളത്. പിടികൂടുന്ന ഞണ്ടുകൾക്ക് വിൽപ്പന സാധ്യതയും കുറവാണ്. അതിനാൽ ജലാശയങ്ങളിൽ നിന്നും നീക്കം ചെയ്യുന്നവയെ കൂട്ടമായി മറവ് ചെയ്യുകയാണ്.

പ്രാദേശിക ഷെൽഫിഷുകൾ അടക്കമുള്ള ജലജീവികളെയാണ് ഇവ ഭക്ഷണമാക്കുന്നത്. ഇവയുടെ സാന്നിധ്യം മൂലം രാജ്യത്തെ അക്വാ ഫാമുകൾ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ നിന്നും ചരക്ക് കപ്പലുകളിൽ കടന്നുകൂടിയാവാം ബ്ലൂ ക്രാബുകൾ ഇറ്റലിയിൽ എത്തിയത് എന്നാണ് നിഗമനം. ബ്ലൂ ക്രാബുകളുടെ എണ്ണം വർധിക്കാനുള്ള കാരണം എന്തെന്നത് ഇനിയും വ്യക്തമായിട്ടില്ല. വടക്കൻ ഇറ്റലിയിലെ പൊ നദിയുടെ സമീപപ്രദേശങ്ങളിലാണ് ഇവയുടെ വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നത്. സമുദ്രജീവി ശാസ്ത്രജ്ഞരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പൊ നദീതട മേഖലയിലെ 90 ശതമാനം കക്കകളും ഇതിനോടകം ഞണ്ടുകളുടെ ആഹാരമായി കഴിഞ്ഞു. ഇതുമൂലം കക്ക ഉദ്പാദന മേഖല വരുംകാലങ്ങളിൽ വൻ പ്രതിസന്ധി തന്നെ നേരിടും. 12 ടൺ ഭാരം വരുന്ന ഞണ്ടുകളെയാണ് പല മേഖലകളിൽ നിന്നും പ്രതിദിനം നീക്കം ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനായില്ലെങ്കിൽ അത് ഇറ്റലിയുടെ പാരിസ്ഥിതിക മേഖലയെയും സാമ്പത്തിക മേഖലയെയും ഒരുപോലെ സാരമായി ബാധിക്കും. കൃഷിവകുപ്പ് മന്ത്രി ഫ്രാൻസെസ്കോ ഈ മേഖലയിൽ സന്ദർശനവും നടത്തി. സ്ഥിതിഗതികൾ രൂക്ഷമാണെന്ന് മനസ്സിലായതോടെയാണ് അടിയന്തര ഫണ്ട് അനുവദിക്കാൻ തീരുമാനമായത്.

also read :ദുബായില്‍ 491 കിലോഗ്രാം മയക്കുമരുന്നും മുപ്പത് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News