സാങ്കേതിക തകരാർ, വിമാനം വൈകിയത് മണിക്കൂറുകൾ; ദുരിതംപേറി മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയത് നൂറിലേറെ യാത്രികർ

സാങ്കേതിക തകരാർ മൂലം തുർക്കി ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകി. മുംബൈ ഛത്രപതി ശാവാജി മഹാരാജ് വിമാനത്താവളത്തിലാണ് 16 മണിക്കൂറോളം 100 ഓളം യാത്രികർ ദുരിതംപേറേണ്ടി വന്നത്. മുംബൈയിൽ നിന്നും രാവിലെ 6.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഒന്നിലധികം നീട്ടിവെക്കലുകളോടെ യാത്രക്കാരെ മുൾമുനയിലാക്കിയത്.

ഒടുവിൽ വിമാനം റദ്ദാക്കപ്പെടുമെന്ന അറിയിപ്പും വന്നു. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പകരം വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും രാത്രി 11 മണിയ്ക്ക് അത് പുറപ്പെടുമെന്നും യാത്രക്കാരുടെ മുഴുവൻ പണവും തിരികെ നൽകുമെന്നും ഇൻഡിഗോ എയർലൈൻസ് അധികൃതർ പ്രതികരിച്ചു.

ALSO READ: പക്ഷി ഇടിച്ചു, അടിയന്തര ലാൻഡിങിന് ശ്രമിച്ച വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല; ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു

“മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്താനിരുന്ന ഞങ്ങളുടെ 6E17 ഫ്ലൈറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കാലതാമസം നേരിട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു. നിർഭാഗ്യവശാൽ, പ്രശ്‌നം പരിഹരിച്ച് ലക്ഷ്യസ്ഥാനത്തേക്ക് അയയ്‌ക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും ഒടുവിൽ ഞങ്ങൾക്ക് വിമാനം റദ്ദാക്കേണ്ടി വന്നു.” ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പിന്തുണ നൽകാൻ ഞങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുകയാണ്. യാത്രക്കാർക്ക് താമസം, ഭക്ഷണ വൗച്ചറുകൾ, മുഴുവൻ റീഫണ്ടുകൾ തുടങ്ങിയ ക്ഷേമ നടപടികൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു ശ്രമത്തിനും ഉണ്ടായ അസൗകര്യം പൂർണമായും പഴയപടിയാക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.”

ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ, ഒട്ടേറെ യാത്രക്കാർ തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി, എയർലൈനിൽ നിന്ന് ശരിയായ ആശയവിനിമയം ഉണ്ടായില്ലെന്ന് ആരോപിച്ചു. വിമാനക്കമ്പനി പലതവണ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തുവെന്ന് അവർ പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News