കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനൊരുക്കമല്ല, മുതലപ്പൊഴിയിൽ അടിയന്തിര പ്രശ്നപരിഹാരത്തിന് സർക്കാർ

മുതലപ്പൊഴിയിൽ താൽക്കാലിക പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. താൽക്കാലിക പ്രശ്നപരിഹാര പാക്കേജ് നാളെ പ്രഖ്യാപിക്കും. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു.

മുതലപ്പൊഴി വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ അനാഥമാകില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്, ആ കമ്മിറ്റി ഡിസംബറിൽ റിപ്പോർട്ട് നൽകും. എന്നാൽ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നവരെ കാത്തിരിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമല്ല. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ താൽക്കാലിക പ്രശ്നപരിഹാരത്തിന് ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷം നാളെ താൽക്കാലിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

also read:തിരുവനന്തപുരത്ത് സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു

എൽഡിഎഫ് സർക്കാർ കഴിഞ്ഞ വർഷമാണ് വിഷയങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. 29 മരണമാണ് ഇതുവരെ മുതലപ്പൊഴിയിൽ ഉണ്ടായത്. ഇനി ഇങ്ങനെയൊരു ദുരന്തം ഇല്ലാതിരിക്കാൻ ശാശ്വതമായ പരിഹാരമാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ശാശ്വത പരിഹാരങ്ങൾ നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ആലുടൻ ആ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ സഭകളും സംസ്ഥാന സർക്കാരിന് ഒപ്പമാണ്. നാളെ നടക്കാൻ ഇരിക്കുന്ന കേന്ദ്ര സംഘത്തിന്റെ സന്ദർശനം സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

also read:‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News