വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ അയച്ചുനൽകി

വയനാടിന് സഹായങ്ങൾ എത്തുന്നത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ്. മലയാളികൾ അല്ലാത്ത നിരവധി ആളുകളാണ് വയനാടിന് കൈത്താങ്ങായി സംഭാവന നൽകുന്നത്. മനുഷ്യത്വത്തിന് മതിലൊന്നുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്ന സന്ദർഭങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രവീൺ മാത്യു എന്ന മലയാളി യുവാവിന് തന്റെ ഇസ്രയേലി സുഹൃത്ത് ഷക്കിർ വയനാടിന്റെ അവസ്ഥ കണ്ട് 3 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ അയച്ചു നൽകിയിരിക്കുകയാണ്. കൂടെ ഒരു മെസ്സേജും, അത് നിന്റെ പേരിൽ തന്നെ നൽകൂ എന്നും…

Also read:വയനാട് ഉരുൾപൊട്ടൽ; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

എന്നെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് ഷക്കറിനെ അറിയാമായിരിക്കും.
അറിയാത്തവർക്ക് വേണ്ടി ലളിതമായി പറയാം. ഞാൻ യാത്രകളിൽ നിന്നും ലഭിച്ചിട്ടുള്ളതിൽ ഏറ്റവും തീവ്രമായ ബന്ധം പുലർത്തുന്ന ആളാണ് ഷക്കർ. ഇസ്രയേൽ സ്വദേശി ആണ്. ഇപ്പൊ യു.കെയിൽ. ഇന്നുച്ചയ്ക്ക് വിളിച്ചിരുന്നു. വയനാട്ടിലെ അവസ്ഥയിൽ concerned ആണെന്ന് പറയാതെ പറഞ്ഞു. പ്രളയ കാലത്ത് നമ്മെ സാമ്പത്തികമായി സഹായിച്ച ആളാണ്. അതോണ്ട് ഞാനും അത്യാഗ്രഹിച്ചു. പക്ഷേ ഷക്കർ അത്തരം വാഗ്ദാനങ്ങൾ നൽകിയില്ല
പക്ഷേ ഉച്ച തിരിഞ്ഞു 3 മണി ആയപ്പോൾ 2814 യുകെ പൗണ്ട് എൻ്റെ PayPal account വഴി ക്രെഡിറ്റ് ആയി. ഏകദേശം മൂന്ന് ലക്ഷം രൂപ. പിറകെ മെസ്സേജ് വന്നു “you donate it in your own name. Nothing to bother ” എന്ന്.
മനുഷ്യത്വത്തിനു മതിൽ ഒന്നുമില്ലെന്ന്…!!!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News