നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് അപകടം; ആറുപേര്‍ക്ക് പരുക്ക്

തിരുവല്ല ടി കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്ത് നിന്നും അമിത വേഗതയില്‍ എത്തിയ മാരുതി വാഗണര്‍ കാര്‍ എതിര്‍ ദിശയില്‍ നിന്ന് എത്തിയ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍ കവിയൂര്‍ ഇഞ്ചത്തടിയില്‍ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന കവിയൂര്‍ ചെറുതറയില്‍ വീട്ടില്‍ സി കെ ലത, അമിത് ,ആദിദേവ് , ബൈക്ക് യാത്രകള്‍ ആയിരുന്ന ഓതറ തൈമരവും കര തോപ്പില്‍ ദേവപ്രഭയില്‍ വിജയ ലക്ഷ്മി, പ്രഭാ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോട്ടഭാഗം ജംഗ്ഷന് സമീപം ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

Also Read: ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും

അപകടത്തില്‍ പരിക്കേറ്റ ആറു പേരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നം സ്വദേശി ജയ്‌സ് പീറ്റര്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. തിരുവല്ല പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News