മുംബൈയിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും. മുംബൈയിലെ ദാദാ വാഡിയിലുള്ള നാഷണൽ ഹൈവേയിലാണ് സംഭവം. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചാണ് അപകടമുണ്ടായത്. എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറി നിന്നു.

ALSO READ: വിഷഹാരിയെന്ന് കരുതി കറിയിൽ മഞ്ഞളാവോളം ഉപയോഗിക്കല്ലേ, ഇന്ത്യൻ മാർക്കറ്റിലെ മഞ്ഞളാളത്ര സേഫല്ലെന്ന് ഇതാ ഒരു പഠനം.!

വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയോടും കുടുംബത്തിനോടും അകലേക്ക് മാറിനില്‍ക്കാന്‍ ഡ്രൈവർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഞ്ചിനില്‍ തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനിടെ, ആംബുലന്‍സില്‍ തീപ്പിടിച്ചതിൻ്റെയും തുടർന്ന് ഓക്സിജൻ സിലിണ്ടറുകളിലൊന്ന് തീയും പുകയും വലിയ രീതിയില്‍ ഉയര്‍ന്നു പൊങ്ങുന്നതിൻ്റെയും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News