പാതിവഴിയിൽ ഉപേക്ഷിച്ച ‘മലകയറൽ’ ദൗത്യം തുടരാൻ എ.എൻ രാധാകൃഷ്ണൻ

ദുഃഖവെള്ളി ദിനത്തിൽ മലകയറാൻ സാധിക്കാത്ത നാണക്കേട് മറികടക്കാൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ വീണ്ടും മലയാറ്റൂർ മലകയറുന്നു. ഇന്ന് നടക്കുന്ന തിരുനാളിൽ പങ്കെടുക്കാനാകും എ.എൻ രാധാകൃഷ്ണനും സംഘവും മലകയറുക.

ക്രൈസ്തവരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി എ.എൻ രാധാകൃഷ്ണനും സംഘവും ദുഃഖവെള്ളി ദിവസത്തിൽ മലയാറ്റൂർ മല കയറിയിരുന്നു. എന്നാൽ വിശ്വാസികളെ കണ്ട് കൈകൊടുത്തും സംസാരിച്ചും മുന്നേറിയ മലകയറ്റം 300 മീറ്ററിനപ്പുറം പോയില്ല. 14 സ്ഥലങ്ങളുള്ള തീർത്ഥാടനപാതയിൽ ഒന്നാം സ്ഥലത്തുവെച്ചുതന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ചു. തുടർന്ന് ഇറങ്ങിവരികയും ചെയ്തു. ഈ സംഭവം വ്യാപക വിമർശനത്തിനും നാണക്കേടിനും ഇടയാക്കിയിരുന്നു.

ക്രൈസ്തവരെ പാർട്ടിയോടടുപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റർ, ദുഃഖവെള്ളി ദിനങ്ങളിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുകയും സഭാ മേലധ്യക്ഷന്മാരെ കാണുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ന്യൂനപക്ഷ മോർച്ച പ്രവർത്തകരോടൊപ്പമുള്ള എ.എൻ രാധാകൃഷ്ണന്റെ മലകയറ്റവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News