എ.എൻ രാധാകൃഷ്ണൻ്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി മാറി. ആഘോഷത്തോടെ എത്തിയ രാധാകൃഷ്ണന്‍റെ മലകയറ്റം 300 മീറ്ററിനുള്ളിൽ അവസാനിച്ചു. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ബിജെപി നീക്കം നടത്തുന്നതിനിടെയായിരുന്നു രാധാകൃഷ്ണൻ്റെ മല കയറ്റ പ്രഖ്യാപനം.

ദുഃഖ വെള്ളി ദിനത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മലയാറ്റൂർ മല കയറും എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ബിജെപി നേതൃത്വത്തിൻ്റെ അറിയിപ്പ്. രാവിലെ 6 മണിയോടെ മല കയറുമെന്ന് എ.എൻ രാധാകൃഷ്ണനും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. എന്നാൽ രാധാകൃഷ്ണനും സംഘവും എത്തിയതാകട്ടെ പത്തു മണിയോടെയും. ആത്മീയ കേന്ദ്രമായ മലയാറ്റൂരിലെത്തിയ വിശ്വാസികൾക്ക് മുന്നിൽ എ.എൻ രാധാകൃഷ്ണൻ്റെ വരവിലെ രാഷ്ട്രീയമാണ് വെളിവായത്.

Also Read: പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ ലിംഗം മുറിച്ച് മാറ്റി തലക്കടിച്ച് കൊന്ന് യുവാവും സുഹൃത്തുക്കളും

3 കിലോമീറ്ററോളമാണ് മലകയറ്റം. എന്നാൽ നോട്ടീസിൽ പറഞ്ഞതുപോലെയൊന്നും മല കയറാൻ എ.എൻ രാധാകൃഷ്ണൻ നിന്നില്ല. 300 മീറ്ററോളം നടന്ന ശേഷം ഒന്നാമത്തെ കുരിശടിയിൽ എത്തിയപ്പോൾ തന്നെ രാധാകൃഷ്ണൻ്റെയും സംഘത്തിൻ്റെയും മനസുമാറി തുടങ്ങി. മലയുടെ ഒന്നാം ഇടമെന്ന് രേഖപ്പെടുത്തിയതിൻ്റെ സമീപത്തെ പാറയിൽ വിശ്രമിച്ച ശേഷം മലകയറ്റം മതിയാക്കി തിരികെ ഇറങ്ങി. ബിജെപി ആഘോഷത്തോടെ കൊണ്ടുവന്ന മലകയറ്റ നാടകം ബിജെപി സംസ്ഥാന ഉപാധ്യഷൻ്റെ പ്രഹസനത്തിൽ തട്ടി പൊളിഞ്ഞെങ്കിലും കൂടെ ഉണ്ടായിരുന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ മാനം പോകാതിരിക്കാൻ മല കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News