എറണാകുളം പ്രസ്‌ക്ലബ് എന്‍ വി പൈലി പുരസ്‌കാരം എ എന്‍ രവീന്ദ്രദാസിന്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍ വി പൈലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം എറണാകുളം പ്രസ്‌ക്ലബുമായി സഹകരിച്ച് നല്‍കുന്ന എന്‍വി പൈലി പുരസ്‌കാരത്തിന് ‘ദേശാഭിമാനി’ മുന്‍ സ്പോര്‍ട്സ് എഡിറ്റര്‍ എ എന്‍ രവീന്ദ്രദാസ് അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ആദ്യവാരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

READ ALSO:ആഭാസ സമരങ്ങള്‍ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ലക്ഷ്യം വച്ചുള്ള അദൃശ്യമുന്നണിയുടെ തിരക്കഥ : മന്ത്രി പി എ മുഹമ്മദ് റിയാസ്

തൊഴുപുഴ സ്വദേശിയായ എ എന്‍ രവീന്ദ്രദാസ് 1980ല്‍ ‘ദേശാഭിമാനി’യില്‍ ചേര്‍ന്നു. 2010ല്‍ സ്പോര്‍ട്സ് എഡിറ്ററായാണ് വിരമിച്ചത്. ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസുമടക്കം നിരവധി അന്താരാഷ്ട്ര മേളകള്‍ റിപ്പോര്‍ട്ടുചെയ്തു. മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് മാസികയായ ‘കളിക്കള’ത്തിന്റെ എഡിറ്ററായിരുന്നു.

മികച്ച സ്പോര്‍ട്സ് ലേഖകനുള്ള കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രഥമ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ബഹുമതി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കൂടിയാണ്.
ദൈവത്തിന്റെ കൈ, മറഡോണയുടെ ദുരന്തകഥ, കാല്‍പന്തിലെഴുതിയ ദേശീയതയും ലാറ്റിന്‍ അതിജീവനവും, ഒളിമ്പിക്സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

READ ALSO:മനം കവർന്ന് ഹ്യുണ്ടായി; 2024 ൽ എത്തുന്ന കാറുകൾ ഇതൊക്കെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News