സ്വതസിദ്ധമായ ശൈലിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി: സ്പീക്കർ എ എൻ ഷംസീർ

സ്വതസിദ്ധമായ ശൈലിയിലൂടെ, ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനത്തലവട്ടം ആനന്തൻ എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.

‘മുതിര്‍ന്ന സിപിഐഎം നേതാവും മുൻ എം.എൽ. എ യുമായ പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സ്വതസിദ്ധമായ ശൈലിയിലൂടെ ട്രേഡ് യൂണിയൻ രംഗത്തും, പൊതു രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആനത്തലവട്ടം ആനന്തൻ. ഞാനുമായി അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന സഖാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്തൻ, എട്ട്, പത്ത്, പന്ത്രണ്ട് കേരള നിയമസഭയിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

also read : അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള സമിതി (1989 – 91), പരിസ്ഥിതി സംബന്ധിച്ച സമിതി (2000-01), എസ്റ്റിമേറ്റ്സ് കമ്മിറ്റി (2006-11) എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു. കയർഫെഡ് പ്രസിഡന്റ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, കയർ ബോർഡ് വൈസ് ചെയർമാൻ; സംസ്ഥാന പ്ലാനിംഗ് ബോർഡ് രൂപവൽക്കരിച്ച പരമ്പരരാഗത വ്യവസായങ്ങളെ സംബന്ധിച്ച കർമ്മസേനയുടെ ചെയർമാൻ,
സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സഖാവിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു’-സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

also read : ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News