വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയെ ക്രിയാത്മകമായി നയിച്ച വ്യക്തി, ശ്രേഷ്ഠ ഇടയൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ

വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയെ ക്രിയാത്മകമായി നയിച്ച വ്യക്തി, ശ്രേഷ്ഠ ഇടയൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. 22 വർഷക്കാലം യാക്കോബായ സുറിയാനി സഭയെ നയിച്ച അഭിവന്ദ്യ പിതാവിൻ്റെ വിയോഗം സഭയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് സ്പീക്കർ അനുസ്മരിച്ചു.

ALSO READ: ‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നിയമസഭ സ്പീക്കറുടെ അനുശോചന സന്ദേശത്തിൻ്റെ പൂർണ രൂപം:

ബസേലിയോസ് തോമസ് ബാവയ്ക്ക് ആദരാഞ്ജലികൾ. 22 വർഷക്കാലം യാക്കോബായ സുറിയാനി സഭയെ നയിച്ച അഭിവന്ദ്യ പിതാവിൻ്റെ വിയോഗം സഭയ്ക്കാകെ നികത്താനാവാത്ത നഷ്ടമാണ്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലുള്ള സഭയെ ക്രിയാത്മകമായി നയിച്ച ബാവയ്ക്ക് ഏത് പ്രയാസങ്ങളിലും യാക്കോബായ സുറിയാനി സഭയെ ധീരതയോടെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിൻ്റെ സമർപ്പിത ജീവിതത്തിനു മുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിലുള്ള ബന്ധുമിത്രാദികളുടേയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News