‘ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയത്’: സ്പീക്കര്‍ എഎന്‍ ഷംസീര്‍

നിയമസഭ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കൃത്യമായ മറുപടിയുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയതെന്നും ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചോദ്യങ്ങളും തുല്യമായി പരിഗണിക്കുമെന്നും എല്ലാ അംഗങ്ങള്‍ക്കും അവരുടെ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റാനാണ് സിപിഐ ആവശ്യപ്പെട്ടത്, സർക്കാരത് നടപ്പിലാക്കിയതിൽ സന്തോഷം: ബിനോയ് വിശ്വം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
ഇന്ന് സഭ പരിഗണിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങളുടെ നോട്ടീസില്‍ നക്ഷത്ര ചിഹ്നമിട്ടതിനെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു.
എല്ലാ ചോദ്യങ്ങളും തുല്യമായി പരിഗണിക്കുന്നതാണ് :

എല്ലാ അംഗങ്ങള്‍ക്കും അവരുടെ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കണമെന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ ചട്ടങ്ങള്‍ക്കും സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ്.

തെറ്റായ വ്യാഖ്യാനങ്ങള്‍:
പ്രതിപക്ഷം ഉന്നയിച്ച ചില ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ ചോദ്യങ്ങളെല്ലാം തദ്ദേശീയ പ്രാധാന്യമുള്ളതും ഊഹാപോഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു.

പ്രചാരണം നിയമവിരുദ്ധം:
ചില അംഗങ്ങള്‍ തങ്ങളുടെ ചോദ്യങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതുവരെ പുറത്തുവിടാന്‍ പാടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News