ഒരു ഹോസ്റ്റലിലെ 80 വിദ്യാർത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ ; ഒരാഴ്ചയായി അജ്ഞാതനെത്തുന്നത് കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിൽ

Kayamkulam ladies hostel

കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിനെ ഭീതിയിലാക്കി അജ്ഞാതൻ. ഒരാഴ്ചയായി അജ്ഞാതൻ ഹോസ്റ്റലിൽ ആശങ്ക പരത്തുകയാണ്. അജ്ഞാതനായ ആൾ ഹോസ്റ്റലിൽ എത്തുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 80 വിദ്യാർത്ഥികൾ താമസിക്കുന്ന വനിത ഹോസ്റ്റലിലാണ് അജ്ഞാതൻ ഭീതി പരത്തുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടും ഇയാൾ വീണ്ടും ഹോസ്റ്റലിലെത്തി.

Also Read; മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

അന്വേഷണത്തിനിടയിൽ അജ്ഞാതൻ തുടർച്ചയായി നാല് തവണയാണ് ഹോസ്റ്റലിൽ എത്തിയത്. ഇതേത്തുടർന്ന് ഉറക്കമില്ലാതെ കഴിയുകയാണ് ഹോസലിലുള്ളവർ. പലർക്കും ഉറക്കം നഷ്ടപ്പെട്ട് ബോധക്ഷയം വരെ സംഭവിച്ചു.

Also Read; വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കമില്ലായിമയും ഭയവുമാണ് ബോധക്ഷയത്തിനു കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Kayamkulam, Crime news, Kerala news, Womens Hostel, Alappuzha news, Malayalam latest news

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News