ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു. ആനക്കാംപൊയില്‍ മുതല്‍ തിരുവമ്പാടി വരെ കാല്‍നട ജാഥയും തുരങ്കപാത സംരക്ഷണ സദസ്സും സംഘടിപ്പിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
വയനാട്- കോഴിക്കോട് ജില്ലകളിലെ തമ്മില്‍ ബന്ധിപ്പിക്കുന്നതും തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്നതുമായ ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് എതിരായി കപട പരിസ്ഥിതിവാദികളും തത്പരകക്ഷികളും നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. ലിന്റോ ജോസഫ് എംഎല്‍എ പദ്ധതിയെയും പദ്ധതിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തെയും കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.
Read Also: എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യ: പണമിടപാട് പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം
തുരങ്കപാതക്ക് എതിരെ തെറ്റായ പ്രചാരണം നടത്തുന്നവരെ തുറന്നുകാട്ടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചതായി ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. മുക്കം നഗരസഭ ചെയര്‍മാന്‍ പിടി ബാബു അധ്യക്ഷത വഹിച്ചു. തുടര്‍സമരങ്ങള്‍ ഏറ്റെടുക്കുന്നതിന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സര്‍വകക്ഷി യോഗത്തില്‍ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here