വർഷങ്ങളായി തുടരുന്ന അഭിനയ ജീവിതത്തിൽ നിന്ന് സൂപ്പർ സ്റ്റാർ വിജയ് വിടപറയുന്നു എന്ന വാർത്ത ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് പുറത്തുവന്നത്. അടുത്തിടെ വിജയിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം ഒരേ പാറ്റേണിലുള്ള മാസ്സ് പടങ്ങൾ കടുത്ത വിജയ് ആരാധകരെ സന്തോഷിപ്പിക്കുന്നു എന്നതിനപ്പുറം പ്രത്യേകിച്ച് ബോക്സ് ഓഫീസിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. വിജയ് സിനിമകൾ പ്രഖ്യാപിക്കുമ്പോഴുള്ള ആവേശം സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ലഭിക്കുന്നില്ല എന്നതും വിജയ് ചിത്രങ്ങളിൽ കുറച്ചുകാലമായി കണ്ടുവരുന്ന പ്രവണതയാണ്. ഒരേ മാസ് കഥ എന്നത് തന്നെയാണ് പലരും പറയുന്നത്.
എന്നാൽ സിനിമകളിൽ വിജയിയെ വിമർശിക്കുന്നവർ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിക്കാൻ സാധ്യത കുറവാണ്. കാരണം മുൻപും വിജയ് ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയാണ്. ഇക്കാര്യത്തിൽ വിജയിക്ക് തമിഴ് രാഷ്ട്രീയത്തിൽ ബോക്സ് ഓഫീസ് വിജയം തന്നെ നേടാനാകുമെന്നാണ് പ്രതീക്ഷ.
ബിജെപി സർക്കാരിനെ വിമർശിക്കുന്ന സിനിമകളിൽ പോലും വിജയ് അഭിനയിക്കാൻ ഭയപ്പെടാതെ മുന്നോട്ടു വരുന്നു. പലവേദികളിലും പരോക്ഷമായി വിജയ് കേന്ദ്രത്തിനെതിരെ വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് മുഖം നോക്കാതെ നിലപാടുകൾ എടുക്കുവാനും തനിക്ക് ശരിയെന്നുള്ള കാര്യം പ്രാവർത്തികമാക്കാനും രാഷ്‌ട്രീയത്തിലും വിജയിക്ക് കഴിയും എന്നത് തന്നെയാണ്.
തങ്ങൾക്ക് സഹായം നൽകുന്ന അല്ലെങ്കിൽ തങ്ങളുടെ ദുഖങ്ങളിൽ പങ്കുചേരുന്ന വ്യക്തികളെ തമിഴ് ജനത എല്ലായിപ്പോഴും ഹൃദയത്തോട് ചേർത്തുവെയ്ക്കാറുള്ളത്.അക്കാര്യത്തിൽ വിജയിയും മക്കൾ ഇയക്കവും തമിഴ്നാട്ടിൽ മുന്നിലാണ്. താരജാഡകൾ ഒട്ടും ഇല്ലാതെ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാം വിജയിക്ക് മടിയില്ല എന്നത് പലകാര്യങ്ങളിലും കണ്ടതാണ്. പാവപ്പെട്ടവർക്ക് മുടങ്ങാതെ സഹായങ്ങൾ നൽകുന്നതിലും ചാരിറ്റി പ്രവർത്തനങ്ങളിലും വിജയ് തമിഴ്നാട്ടിൽ വിജയമാണ്. മാനുഷിക ബന്ധങ്ങൾക്ക് വില നൽകി സഹായങ്ങൾ എത്തിക്കുന്ന വിജയിയിൽ ഒരു പക്ഷെ നല്ലൊരു പൊതുപ്രവർത്തകനെ പ്രതീക്ഷിക്കാം. അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലും വിജയിക്ക് ശോഭിക്കാൻ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ. തമിഴ് മക്കൾക്ക് വേണ്ടതും ഇതുതന്നെയാണ്. സിനിമകളിലെ നായകന് രാഷ്ട്രീയത്തിലും നായകസ്ഥാനം ഉറപ്പിക്കാനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here