ആഡംബരത്തിന്റെ അവസാനവാക്കോ..? ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് ചടങ്ങുകൾ വിമർശിച്ച് സോഷ്യൽ മീഡിയ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ ആഡംബരത്തിൽ നടത്താനൊരുങ്ങുന്ന വിവാഹത്തിന്റെ പ്രീ വെഡിങ് ചടങ്ങുകൾ പോലും ആഡമ്പരമായാണ് നടത്തുന്നത്. 2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനുവും പ്രത്യേക ഡ്രസ് കോഡുമൊക്കെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ജനം.

Also Read: ചൂടിൽ നിന്ന് രക്ഷിക്കാൻ തണ്ണിമത്തൻ തന്നെ വേണം..! ഇങ്ങനെ ഒന്ന് പരീക്ഷിച്ച് എളുപ്പത്തിൽ ദാഹമകറ്റാം

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ അതിഥികൾ പ്രത്യേക ഡ്രസ് കോഡുമുണ്ടാവും. തിഥികൾക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ജൂലൈ 12നാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരാവുന്നത്. രാജ്യത്തു ആയിരങ്ങൾ പട്ടിണികിടക്കുമ്പോൾ ഇങ്ങനെയും ഒരു കുടുംബം എന്നുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുന്നത്.

Also Read: ഓഫ്‌റോഡ് റൈഡേഴ്സിനെ ഞെട്ടിച്ച് മഹിന്ദ്ര; ഇനി ഥാർ എർത്ത് ഭരിക്കും..!

വിവാഹ ചടങ്ങിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരായ ഗൗതം അദാനി സുനിൽ ഭാരതി മിത്തൽ എന്നിവരും ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവരും ക്രിക്കറ്റ് താരങ്ങളായ സചിൻ ടെൻഡുൽക്കർ, എം.എസ് ധോണി തുടങ്ങി ഇന്ത്യയിലെ സെലിബ്രേറ്റികളുടെ നീണ്ടനിര തന്നെയുണ്ടാവും. മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫബെറ്റ്സ് സി.ഇ.ഒ സുന്ദർ പിച്ചെ തുടങ്ങിയവരും ചടങ്ങിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News