‘ലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ലൗ സ്റ്റോറി ലാലേട്ടന്റെ ആ സിനിമയാണ്’: ആനന്ദ് ഏകര്‍ഷി

mohanlal

തനിക്ക് ഇഷ്ടപ്പെട്ട പ്രണയ സിനിമകളെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ലൗ സ്റ്റോറി മോഹന്‍ലാല്‍ നായകനായ തൂവാനത്തുമ്പികളാണെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു 200 തവണയെങ്കിലും ആ സിനിമ കണ്ടിട്ടുണ്ട്. എനിക്കതൊരു ബൈബിള്‍ പോലെയാണ്. ഒരു സിനിമ വിദ്യാര്‍ത്ഥി എന്ന നിലയിലാണ് ഞാന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് ഏകര്‍ഷി.

Also Read : http://‘ടര്‍ക്കിഷ് തര്‍ക്കം’; സിനിമ പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെ, യാതൊരു ഭീഷണിയും നേരിട്ടില്ലെന്ന് സണ്ണി വെയ്ന്‍

‘ലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ലൗ സ്റ്റോറിയാണ് തൂവാനത്തുമ്പികള്‍. ലോകത്ത് പലരും ഒരുപാട് ഇന്റര്‍നാഷണല്‍ ഫിലിംസിനെ കുറിച്ച് സംസാരിക്കാറുണ്ട്. ബിഫോര്‍ സണ്‍ സെറ്റ്, എറ്റേര്‍ണല്‍ സണ്‍ഷൈന്‍ ഓഫ് ദി സ്‌പോട്ട്‌ലെസ് മൈന്‍ഡ്, നോട്ട്ബുക്ക് തുടങ്ങിയ സിനിമകള്‍ പോലെ ഒരുപാട് സിനിമകളെ കുറിച്ച് പ്രേക്ഷകര്‍ സംസാരിക്കാറുണ്ട്.

ആ സിനിമകളൊക്കെ ആഘോഷിക്കുമ്പോഴും ഇപ്പോഴും തോന്നാറുണ്ട് പത്മരാജന്‍ സാറിന്റെ സിനിമകളെ കുറിച്ച് ലോകത്ത് ഇനിയും പറയാനിരിക്കുന്നതേയുള്ളൂവെന്ന്. കാരണം തൂവാനത്തുമ്പികള്‍ പോലൊരു ലൗ സ്റ്റോറി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

ഞാന്‍ ഒട്ടും അതിശയോക്തി ഇല്ലാതെ പറയുകയാണ്. ഞാന്‍ ഒരു 200 തവണയെങ്കിലും ആ സിനിമ കണ്ടിട്ടുണ്ട്. എനിക്കതൊരു ബൈബിള്‍ പോലെയാണ്. ഒരു സിനിമ വിദ്യാര്‍ത്ഥി എന്ന നിലയിലാണ് ഞാന്‍ പറയുന്നത്,’ആനന്ദ് ഏകര്‍ഷി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News