‘അന്ന് ഞാൻ പൊട്ടിക്കരഞ്ഞു, സഹോദരന്റെ വേർപാടിന്റെ ആഴമറിഞ്ഞത് ആ ചിത്രത്തിലൂടെ’; ആനന്ദ് ഏകർഷി

ANAND EKARSHI

സിനിമകൾ ജീവിതത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കുന്നുവെന്നത് മഹാത്ഭുതമാണെന്ന് ‘ആട്ടം’ സിനിമയുടെ  സംവിധായകൻ ആനന്ദ് ഏകർഷി. തന്റെ സഹോദരന്റെ വേർപാടിന്റെ ആഴം അറിഞ്ഞത് പത്മരാജൻ്റെ “മൂന്നാംപക്കം” എന്ന സിനിമയിലൂടെയാണെന്നും അന്ന് താൻ പൊട്ടിക്കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചേട്ടൻ മരണപ്പെടുന്നത്. മുങ്ങി മരണമായിരുന്നു അത്. അന്നെനിന്ന് ആ ദുഖത്തിന്റെ ആഴം അറിയാൻ കഴിഞ്ഞില്ല. പിന്നീട് പ്ലസ് ടുവിന് പഠിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായാണ് മൂന്നാംപക്കം കാണുന്നത്. ആ ചിത്രം കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. അങ്ങനെ ഒരു ഇമ്പാക്ട് സിനിമകൾക്ക് ഉണ്ടാകുന്നു എന്ന പറയുന്നത് ഒരു മഹാ അത്ഭുതമാണ്”- അദ്ദേഹം പറഞ്ഞു.

ALSO READ; ബൈക്ക് സൈലന്‍സര്‍ മോഡിഫൈ ചെയ്തു എന്നിട്ടും മര്‍ദനം പൊലീസിന്; ദില്ലിയില്‍ സംഭവിച്ചത്!

അതേസമയം “തൂവാനത്തുമ്പികൾ” ആണ് താൻ കണ്ടതിൽ വെച്ച ഏറ്റവും മികച്ച പ്രണയ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ഒരു ഇരുന്നൂറ് തവണയെങ്കിലും ചിത്രം കണ്ടിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു. പത്മരാജൻ ചിത്രങ്ങൾ കാലത്തിനതീതമാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ചലച്ചിത്ര കലയെ പറ്റി പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഒരു സർവകലാശാലയാണ് പത്മരാജൻ ചിത്രങ്ങളെന്നും ആനന്ദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News