പാനിപൂരി വിറ്റ് 22 കാരി സ്വന്തമാക്കിയത് ഥാര്‍; അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര, വീഡിയോ കാണാം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളം പാനിപൂരി സ്റ്റാളുകള്‍, ബിടെക് ബിരുദദാരിയായ 22കാരി തപ്‌സിക്കൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം സ്വന്തമാക്കാനുള്ള കഠിനപരിശ്രമത്തിലാണവള്‍. ബിടെക് പാനിപൂരി വാലി എന്ന പേരില്‍ അറിയപ്പെടുന്ന തപ്‌സി മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയിലൂടെ വീണ്ടും ഈ ദില്ലിക്കാരി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ALSO READ:  മലൈക്കോട്ടൈ വാലിബൻ തിയേറ്റർ കുലുക്കിയോ? ആദ്യപകുതിയിലെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

ദില്ലിയില്‍ തിലക് നഗറിലാണ് തപ്‌സി ഉപാധ്യായുടെ പാനിപൂരി സ്റ്റാള്‍. തന്റെ ഈ സ്റ്റാള്‍ തപ്‌സി പാനിപൂരി വിറ്റ് സ്വന്തമാക്കിയ മഹീന്ദ്ര ഥാറില്‍ കെട്ടിവലിച്ചു കൊണ്ടുവരുന്ന വീഡിയോയാണ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. പെട്ടെന്നങ്ങ് സ്വന്തമാക്കിയിതല്ല തപ്‌സി ഈ വാഹനം. ആയിരം ദിവസങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമാണ് തന്റെ ഈ സ്വപ്‌ന നേട്ടമെന്നാണ് വീഡിയോയില്‍ തപ്‌സി തന്നെ പറയുന്നത്. കഴിഞ്ഞ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയും തപ്‌സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ALSO READ: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തപ്‌സിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതിയത് ഇങ്ങനെയാണ്

”എന്താണ് ഓഫ് റോഡ് വാഹനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ? മുമ്പൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്തിടത്ത് ആളുകളെ എത്തിക്കാന്‍. അസാധ്യമായതിലൂടെ സഞ്ചരിക്കാന്‍… ഏറ്റവും പ്രധാനമായി ഞങ്ങളുടെ വാഹനങ്ങളിലൂടെ മറ്റുള്ളവര്‍ ഉയര്‍ന്നുവരാനും അവരുടെ സ്വപ്‌ന ജീവിതം നയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഈ വീഡിയോ ഞാന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന്”

ALSO READ: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തന്റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുന്ന തപ്‌സിയുടെ ഏറ്റവും വലിയ സ്വപ്‌നം ഇതാണ്. ആളുകള്‍ക്ക് ശുചിത്വപൂര്‍ണവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കുക.

&nb

sp;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News