ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര എക്‌സ്.യു.വി.400

സ്‌പോര്‍ട്‌സിലായാലും ഗെയിംസിലായാലും രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയുടെ സമ്മാനം ഏറ്റവുങ്ങുന്ന താരങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദ. മഹീന്ദ്ര എക്‌സ്.യു.വി.400 ഇലക്ട്രിക് ആണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

also read :താരപദവിക്കിടയില്‍ ആശുപത്രി ജോലിയും; അപര്‍ണ നായരുടെ ജീവിതം ഇങ്ങനെ

ആനന്ദ് മഹീന്ദ്ര സമ്മാന വിവരം എക്സിലെ കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. പ്രഗ്നാനന്ദയും ഒരു ഥാര്‍ സമ്മാനമായി നേടാന്‍ അര്‍ഹനാണെന്ന് കാണിച്ച് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത ക്രിഷ്‌ലെയ് കുമാര്‍ എന്നയാളുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം സമ്മാന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, അദ്ദേഹം നല്‍കുന്ന സമ്മാനം പ്രഗ്നാനന്ദയ്ക്കല്ല, മറിച്ച് അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണ് താന്‍ വാഹനം സ്മ്മാനിക്കുകയെന്നാണ് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചിരുന്നത്.

”നിങ്ങളുടെ വികാരത്തെ ഞാന്‍ മാനിക്കുന്നു, നിരവധി ആളുകളാണ് അദ്ദേഹത്തിന് ഥാര്‍ സമ്മാനിക്കണമെന്ന് എന്നോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍, എന്റെ മനസില്‍ മറ്റൊരു ആശയമാണുള്ളത്. വീഡിയോ ഗെയിമുകളുടെ കാലത്ത് തന്റെ മകനെ ചെസ് കളിയിലേക്ക് എത്തിക്കുകയും ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പോലെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് എക്‌സ്.യു.വി.400 ഇ.വി. നല്‍കും. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞതിനും, അതിലേക്ക് അവന് വലിയ പ്രോത്സാഹനം നല്‍കുകയും ചെയ്തതിന് നാഗലക്ഷ്മിയും രമേഷ് ബാബുവും വലിയ ആദരം അര്‍ഹിക്കുന്നവരാണ് ”;എന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ വാഹനമായിരിക്കും പ്രഗ്നാനന്ദയ്ക്ക് നല്‍കുകയെന്നാണ് വിലയിരുത്തലുകള്‍.

also read :പുതിയ ഓൺലൈൻ പോർട്ടലുമായി ദുബായ് മുനിസിപ്പാലിറ്റി

അതേസമയം, ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ച് ആര്‍. പ്രഗ്‌നാനന്ദയും രംഗത്തെത്തിയിട്ടുണ്ട്. നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രഗ്‌നാനന്ദ ട്വിറ്ററില്‍ കുറിച്ചത്. ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കുകയെന്നത് മാതാപിതാക്കളുടെ സ്വപ്‌നമാണ് ഇത് യാഥാര്‍ഥ്യമാക്കിയതില്‍ നന്ദിയെന്നാണ് അദ്ദേഹം കുറിച്ചത്. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യമെന്നായിരുന്നു ഇതിന് ആന്ദ് മഹീന്ദ്രയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News