‘നീ ടാക്സി വിളിയെടാ..’; പറക്കും ടാക്സി വരാൻ ഇനി കുറച്ച് നാൾ കൂടി

പറക്കുന്ന ടാക്സി വരുമെന്ന് പറയുന്നതല്ലാതെ വരുന്നതായി ഒരു വിവരവും ഇതുവരെ ലഭിച്ചില്ലല്ലോ. പറക്കും ടാക്സി വിപണിയിലെത്തിക്കുന്ന എന്ന ഉറപ്പുമായെത്തിയിരിക്കുകയാണ് ആനന്ദ് മഹിന്ദ്ര. തന്റെ എക്സ് പേജിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇന്ത്യയിലെ ആദ്യത്തെ ഫ്ലയിങ് ടാക്സിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ടെക് ലോകം അമ്പരപ്പിലായിരിക്കുകയാണ്. ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത ഒരു കമ്പനിയാകും ആദ്യത്തെ ഫ്ലയിങ് ടാക്സി വികസിപ്പിക്കുക.

Also Read: തോട്ടങ്ങളില്‍ കൃത്യമായ പരിശോധന, അടിസ്ഥാന സൗകര്യം ഉറപ്പാക്കും: മാര്‍ഗനിര്‍ദ്ദേശങ്ങളുമായി തൊഴില്‍ വകുപ്പ്

200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ ഇലക്ട്രിക് ഇ-ടാക്‌സിക്ക് ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിയും എന്നതാണ് പ്രത്യേകത. കൂടാതെ, ഈ ഇപ്ലെയിനുകൾക്ക് 200 കിലോഗ്രാം പേലോഡ് ശേഷിയും ഉണ്ടായിരിക്കും, അതിനാൽ ഒരേസമയം രണ്ട് യാത്രക്കാരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നതാണ് ഗുണം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല എങ്കിലും പറക്കും ടാക്സികൾക്ക് 500 മീറ്റർ മുതൽ 2 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാൻ സാധിക്കും.

Also Read: ചായയ്‌ക്കൊപ്പം നല്ല എരിവൂറും മസാല വട ആയാലോ ?

10 കിലോമീറ്റർ വരെയുള്ള ദൂരം പിന്നിടാൻ വെറും 10 മിനുട്ടാണ് ഈ പറക്കും ടാക്സിക്കാവശ്യം. ഈ ഇലക്ട്രിക് ടാക്‌സികൾ ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്നതിന് വേണ്ടി കുറച്ചുകൂടെ കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. 2026 -ഓടെയാണ് ദുബായിൽ പറക്കും ടാക്സികൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതിന് മുൻപുതന്നെ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News