മഹീന്ദ്രയുടെ കാര്‍ അത്ര പോര; വിമര്‍ശനത്തിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

anand-mahindra

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇപ്പോഴിതാ കമ്പനിയുടെ പുതിയ കാറുകളുടെ പോരായ്മ ചൂണ്ടിക്കാട്ടിയതിനോടും പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഡിസൈൻ, സേവന നിലവാരം, വിശ്വാസ്യത എന്നിവയെ കുറിച്ചുള്ള വിമര്‍ശനാത്മക എക്സ് പോസ്റ്റിനോട് ആണ് അദ്ദേഹം പ്രതികരിച്ചത്.

പുതിയ ഇലക്ട്രിക് വാഹന ശ്രേണിയായ BE6e, XEV 9e എന്നിവയ്ക്കാണ് വിമർശനം. ‘നിങ്ങളുടെ ഓരോ ഉല്‍പ്പന്നവും പഠിക്കാത്തവര്‍ക്കും ഗവേഷണം ചെയ്യാത്തവര്‍ക്കും വേണ്ടിയുള്ളതാണ്… സൗന്ദര്യശാസ്ത്രത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ കാറുകള്‍ ഹ്യുണ്ടായിയുടെ അടുത്ത് എവിടെയും എത്തില്ല… നിങ്ങളുടെ ഡിസൈന്‍ എന്താണെന്ന് എനിക്ക് പിടികിട്ടുന്നില്ല. ടീമും നിങ്ങളും അത്തരം മോശം അഭിരുചിയുള്ളവരാണ്. നിങ്ങളുടെ കാറുകള്‍ മൗണ്ടന്‍ സൈസ് ആഗ്രഹിക്കുന്നവര്‍ക്കും വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ക്കുള്ളതാണ്. ചില ഡിസൈനുകൾ ചാണകം പോലെ ആണെന്നും പോസ്റ്റിൽ വിമർശിക്കുന്നു.

Read Also: ഭക്ഷണം മാറിയതിന് രണ്ട് കോടിയോ; മക്‌ഡൊണാള്‍ഡിന് നഷ്ടപരിഹാര നോട്ടീസ് അയച്ച് യുവാവ്

പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിനോടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. കമ്പനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് അദ്ദേഹം പോസിറ്റീവായി പ്രതികരിച്ചു. ‘കാര്‍ ബിസിനസ്സില്‍ നിന്ന് പുറത്തുകടക്കാന്‍’ 1990-കളില്‍ വിദഗ്ധര്‍ കമ്പനിയെ ഉപദേശിച്ചത് മഹീന്ദ്ര ചൂണ്ടിക്കാട്ടി. അവിടെ നിന്ന് കമ്പനി എത്രത്തോളം മുന്നോട്ട് പോയി എന്ന് ചിന്തിക്കാന്‍ വിമര്‍ശകനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here