തന്നെയും സഹോദരിയെയും കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും സ്വയം രക്ഷിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര. തന്റെ മനസാന്നിദ്ധ്യം കൊണ്ട് പെട്ടെന്ന് തന്നെ ബുദ്ധിപരമായി നീങ്ങാന്‍ പെണ്‍കുട്ടി കഴിഞ്ഞതോടെയാണ് വലിയൊരു ഓഫര്‍ കുട്ടിയെ തേടി എത്തിയത്.
ALSO READ: വീഡിയോകോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉത്തര്‍പ്രദേശിലെ ബസ്തര്‍ ജില്ലയിലാണ് സംഭവം. വീടിനുള്ളില്‍ കയറിയ കുരങ്ങന്‍ തന്നെയും സഹോദരനെയും ആക്രമിക്കാന്‍ തുടങ്ങിയതും ആമസോണ്‍ വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റായ അലക്‌സയോട് നായയെ പോലെ കുരയ്ക്കാന്‍ കുട്ടി നിര്‍ദേശിക്കുകയായിരുന്നു. കുട്ടിയുടെ നീക്കം വിജയിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ എക്‌സിലൂടെയാണ് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്.
ALSO READ: ഗവർണറുടെ വീഴ്ചയും ക്രമക്കേടും കാരണം മാനഹാനി; മുൻ വി സി ഡോ എം വി നാരായണന്റെ തുറന്ന കത്ത്
”നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ചോദ്യം നമ്മള്‍ സാങ്കേതികവിദ്യയുടെ അടിമകളാവുമോ അതോ യജമാനനാകുമോ എന്നതാണ്. സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ ചാതുര്യത്തിന് സഹായകമാകുമെന്ന ആശ്വാസം ഈ പെണ്‍കുട്ടിയുടെ കഥ നല്‍കുന്നു. അവളുടെ വേഗതയാര്‍ന്ന ചിന്ത അസാധാരണമാണെന്നും മുഴുവനായും പ്രവചനാതീതമായ ലോകത്ത് അവള്‍ തന്റെ നേതൃപാടവം തെളിയിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കോര്‍പ്പറേറ്റ് ലോകത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്റെ കമ്പനിയുടെ ഭാഗമാകാന്‍ അവളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
#WATCH | Uttar Pradesh: A girl named Nikita in Basti district saved her younger sister and herself by using the voice of the Alexa device when monkeys entered their home.
Nikita says, “A few guests visited our home and they left the gate open. Monkeys entered the kitchen and… pic.twitter.com/hldLA0wvZS
— ANI UP/Uttarakhand (@ANINewsUP) April 6, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here