സര്‍ഫറാസിന്റെ പിതാവിന് ‘ഥാര്‍’ നല്‍കാന്‍ ആഗ്രഹിക്കുന്നു; കാരണം വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ഫറാസ് അദ്ദേഹത്തിന്റെ അച്ഛന്‍ തന്ന പ്രചോദനത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ചെറുപ്പം തൊട്ട് സര്‍ഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാന്‍ രാജ്‌കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also Read: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു

ഇപ്പോഴിതാ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍ഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാര്‍ സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്. കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

സര്‍ഫറാസിന്റെ പിതാവ് നൗാദിന് ഥാര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. നൗഷാദ് ഖാന്‍ അത് സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയായിരിക്കും’ എന്നിങ്ങനെയാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News