ടോയ്‌ലറ്റ് വൃത്തിയാക്കാൻ മടിയാണോ? പരിഹാരം പറഞ്ഞു തരാം; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ കണ്ടു നോക്ക്

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർപേഴ്‌സനായ ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ടോയ്‌ലെറ്റ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു റോബോട്ടിനെ കുറിച്ചുള്ളതായിരുന്നു ആ വീഡിയോ. സ്വന്തമായി ബാത്റൂമുകൾ വൃത്തിയാക്കാൻ കഴിയുന്ന യുഎസ് കമ്പനിയായ സൊമാറ്റിക് നിർമിച്ചതാണ് ഈ റോബോട്ട്. ഇത് മനുഷ്യർക്ക് മടിയുള്ളതും ഇഷ്ടമില്ലാത്തതുമായ ബാത്റൂം വൃത്തിയാക്കൽ എന്ന ജോലി നല്ല രീതിയിൽ ചെയ്‌ത്‌ തീർക്കുന്നുണ്ട്.

ALSO READ: യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം കെഎസ്ആർടിസി ഡ്രൈവർ മരണത്തിന് കീഴടങ്ങി

ഒരു കുളിമുറിയിൽ പ്രവേശിച്ച് ടോയ്‌ലറ്റ് സീറ്റും തറയും ബിൽറ്റ്-ഇൻ ബ്രഷുകളും വൈപ്പറുകളും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്ന റോബോട്ടിനെയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വിഡിയോയിൽ കാണാൻ കഴിയുന്നത്. അവിടുത്തെ ജോലികൾ പൂർത്തീകരിച്ച് അടുത്ത സ്ഥലത്തേക്ക് പോകുന്ന റോബോട്ടിന്റെ സ്വയംഭരണത്തിനുള്ള കഴിവ് വ്യക്തമാകുന്ന തരത്തിലുള്ളതാണ് ഈ വീഡിയോ.

ALSO READ: തൃപ്പൂണിത്തുറയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

‘സൊമാറ്റിക്കിലൂടെ ഒരു റോബോട്ട്; ബാത്ത്റൂമുകൾ തനിയെ വൃത്തിയാക്കുന്നു? അത്ഭുതം! വാഹന നിർമാതാക്കളെന്ന നിലയിൽ, ഞങ്ങളുടെ ഫാക്ടറികളിൽ പലതരം റോബോട്ടുകളെ ഉപയോഗിക്കുന്നത് ഞങ്ങൾക്ക് ശീലമാണ്. എന്നാൽ ഈ ആപ്ലിക്കേഷൻ അതിലും പ്രധാനപ്പെട്ടതാണ്, ഞാൻ സമ്മതിച്ചുതരുന്നു’, വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News