പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ‘ആനന്ദ് ശ്രീബാല’ നാളെ മുതല്‍ പ്രദര്‍ശനത്തിന്

Anand Sreebala

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകള്‍ നിര്‍മ്മിച്ച് മലയാള സിനിമ നിര്‍മ്മാണ മേഖലയില്‍ ആധിപത്യം സ്ഥാപിച്ച നിര്‍മ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ച് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും നിര്‍മ്മാണത്തിലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക മനസ്സുകളിലും ഒരുപോലെ സ്ഥാനം പിടിച്ചു.

2019-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രം ‘ആഫ്റ്റര്‍ മിഡ്‌നൈറ്റ്’ലൂടെ നിര്‍മ്മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘മാമാങ്കം’ആണ്. ‘നൈറ്റ് ഡ്രൈവ്’, ‘ചാവേര്‍’ എന്നിവയാണ് മറ്റ് നിര്‍മ്മാണ ചിത്രങ്ങള്‍. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളോട് കിടപിടിച്ച് മുന്‍നിരയിലെത്തിയ കാവ്യ ഫിലിം കമ്പനിയുടെ ഏറ്റവും പുതിയ സിനിമയാണ് അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആനന്ദ് ശ്രീബാല’. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ , നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.

Also Read : ‘ആ സിനിമയില്‍ എനിക്കെന്റെ ഭാഗം കുറച്ചൂടെ മര്യാദക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്’; കുഞ്ചാക്കോ ബോബന്‍

കാവ്യ ഫിലിം കമ്പനിയോടൊപ്പം ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ‘ആനന്ദ് ശ്രീബാല’ നിര്‍മ്മിക്കുന്നത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍. ‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്‍ന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ പ്രമേയം.

ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ ?ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജാണ് സം?ഗീതം പകരുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News